Date: 1 June 2024
ഡോ കെ കെ സാജു കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ചുമതലയേറ്റു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. കെ കെ സാജു കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ചുമതലയേറ്റു. കേരളത്തിലെ പ്രമുഖ സർവകലാശാലകളിൽ ഒന്നാണ് കണ്ണൂർ സർവകലാശാലയെന്നും സർവകലാശാലയെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിനുള്ള ആത്മാർത്ഥമായ എല്ലാ പരിശ്രമങ്ങളും എന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.