Venue: താവക്കര
കോഫി ടേബിൾ ബുക്ക്.
ബിസിനസ് അധിഷ്ഠിത കോഴ്സ് ചെയ്യുന്ന വിദ്യാർഥികൾക്കും ബിസിനസ് ഗവേഷണം ചെയ്യുന്നവർക്കുമായി ബ്രാൻഡ്ബേ മീഡിയ പുറത്തിറക്കിയ സംരംഭകരുടെ വിജയകഥകളുടെ സമാഹാരമായ '100 പവർഫുൾ സ്റ്റോറീസ്' അക്കാദമിക-ഗവേഷണ കേന്ദ്രങ്ങളിൽ വിതരണം തുടങ്ങി.
കണ്ണൂരിന്റെ വാണിജ്യ-വ്യവസായ മേഖലയിൽ വ്യത്യസ്തമായ ആശയങ്ങൾക്ക് നേതൃത്വം നൽകുന്ന 100 സംരംഭകരുടെ ബിസിനസ് ജീവിതം പറയുന്ന ബുക്കിന്റെ വിതരണോദ്ഘാടനം കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസിലർ ഡോ. കെ.കെ സാജു നിർവഹിച്ചു.
സംരംഭക മേഖലയിൽ ചുവടുവെക്കാനാഗ്രഹിക്കുന്ന പുതുതലമുറക്ക് പ്രചോദനവും മാതൃകയും തീർക്കുന്ന നിരവധി സ്റ്റോറികൾ ഉൾപ്പെട്ടതാണ് കോഫി ടേബിൾ ബുക്ക്. ബിസിനസിലും മാനേജ്‌മെൻറ് രംഗത്തും ഉയർന്ന തൊഴിൽ മേഖലയിലും മുദ്ര ചാർത്തിയവരുടെ അനുഭവങ്ങൾ ബിസിനസ് പഠിക്കുന്ന വിദ്യാർഥികൾക്കും ഗവേഷകർക്കും മുതൽകൂട്ടാകും.
കണ്ണൂർ സർവകലാശാല ലൈബ്രറികൾക്കു പുറമേ കോളജ്, പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികൾ, പ്രധാന ഗ്രന്ഥാലയങ്ങൾ എന്നിവിടങ്ങളിലും മുൻനിര ഹോട്ടൽസ്, എയർപോർട്ട് ലോഞ്ച് എന്നിവിടങ്ങളിലും പുസ്തകം ലഭ്യമാകും. നേരത്തെ ബുക്കിന്റെ പ്രകാശന കർമം ബഹു. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ നിർവഹിച്ചിരുന്നു. കണ്ണൂരിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭകത്വ വിജയകഥകൾ പ്രകാശിതമാകുന്നത്.
ചടങ്ങിൽ മുൻ എം എൽ എയും കെസിസിപിഎൽ ചെയർമാനുമായ ടി.വി രാജേഷ്, എംഡി ആനക്കൈ ബാലകൃഷ്ണൻ, സിണ്ടിക്കേറ്റ് അംഗം ശ്രി അനീഷ് കുമാർ കെ പി, രജിസ്ട്രാർ പ്രൊഫ്. (ഡോ.) ജോബി കെ.ജോസ്, പ്രൊഫ. (ഡോ.) യു. ഫൈസൽ, ബ്രാൻഡ്ബേ മീഡിയ സി.ഇ.ഒ ഷമ്മാസ് മുഹമ്മദ് കുട്ടി, കമ്മ്യൂണിക്കേഷൻസ് മാനേജർ ഇ.കെ സജീർ,പങ്കെടുത്തു.
കണ്ണൂരിന്റെ വാണിജ്യ-വ്യവസായ മേഖലയിൽ വ്യത്യസ്തമായ ആശയങ്ങൾക്ക് നേതൃത്വം നൽകുന്ന സംരംഭകരുടെ വിജയകഥകളുടെ സമാഹാരമായ '100 പവർഫുൾ സ്റ്റോറീസ്' കോഫീ ടേബിൾ ബുക്ക് കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസിലർ ഡോ. കെ.കെ സാജു വിതരണോദ്ഘാടനം നിർവഹിക്കുന്നു