Accessibility
Contrast
Increase Font
Decrease Font
ANNOUNCEMENTS EXAM PRESS TENDERS CAREERS RTI WhatsApp Channel K-REAP

ജി. എൻ. രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം

Date: 17-12-2024   |  Venue: Thavakkara

താവക്കര .ഫെബ്രുവരിയിൽ  കേരള കാർഷിക സർവകലാശാലയിൽ വെച്ച് നടക്കുന്ന കേരള ശാസ്ത്ര കോൺഗ്രസിന്റെ മുന്നോടിയായുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (കെ.എസ്.സി.എസ്.ടി.ഇ) നേതൃത്വത്തിൽ മലയാളിയും ലോകപ്രശസ്ത ശാസ്ത്രജ്ഞനും ആയ ഡോ. ജി. എൻ. രാമചന്ദ്രനെ കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം നടത്തി.  കണ്ണൂർ സർവകലാശാലയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടറും പദ്മഭൂഷൺ ജേതാവുമായ പ്രൊഫ. പി. ബലറാം  പ്രഭാഷണം നടത്തി.   ജി എൻ രാമചന്ദ്രന്റെ ശാസ്ത്രത്തോടുള്ള അർപ്പണബോധം   ശാസ്ത്രമേഖലയിലെ പുതുതലമുറ മാതൃകയാക്കേണ്ടതാണെന്ന്  അദ്ദേഹം ഓർമിപ്പിച്ചു. കണ്ണൂർ സർവകലാശാല രജിസ്‌ട്രാർ പ്രൊഫ. ജോബി കെ. ജോസിന്റെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  കെ.എസ്.സി.എസ്.ടി.ഇ മെമ്പർ സെക്രട്ടറി പ്രൊഫ. സാബു  എ. , കെ.എസ്.സി.എസ്.ടി.ഇ സീനിയർ  പ്രിൻസിപ്പൽ സയന്റിസ്റ്റ് ഹരിനാരായണൻ, പ്രൊഫ. അനുപ് കുമാർ കേശവൻ, ഡോ. സൂരജ് എം. ബഷീർ എന്നിവർ സംസാരിച്ചു.

Gallery