Accessibility
Contrast
Increase Font
Decrease Font
ANNOUNCEMENTS EXAM PRESS TENDERS CAREERS RTI WhatsApp Channel K-REAP

ഭാഷ മനുഷ്യരെ വിളക്കുന്ന കണ്ണി പ്രൊഫ എസ് ബിജോയ് നന്ദൻ

Venue: താവക്കര

ഗിളിവിംഡു - കന്നട - തുളു മൊഴിമാറ്റ കവിതകളുടെ സമാഹാരം.

ഭാഷകൾ മനുഷ്യരെ വിളക്കുന്ന കണ്ണിയാണെന്നും ഭാഷകളുടെ മരണം സംസ്ക്കാരങ്ങളുടെ മരണം കൂടിയാണെന്നും അതുകൊണ്ട് ഭാഷകളുടെ സംരക്ഷണം സർവകലാശാലകളുടെ പ്രാഥമിക ദൗത്യമാണെന്നും കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. എസ് ബിജോയ് നന്ദൻ പറഞ്ഞു. ബഹുഭാഷാ പoന കേന്ദ്രം ഐ ക്യു എ സിയുടെ ധനസഹായത്തോടെ പ്രസിദ്ധീകരിക്കുന്ന ഗിളിവിംഡു എന്ന കന്നട - തുളു മൊഴിമാറ്റ കവിതകളുടെ സമാഹാരം പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിൻഡിക്കേറ്റംഗം ഡോ. എ അശോകൻ അദ്ധ്യക്ഷനായിരുന്നു. ഐ ക്യു എ സി ഡയറക്ടർ പ്രൊഫ. എ സാബു പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സിൻഡിക്കേറ്റംഗം എൻ സുകന്യ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ്, സിൻഡിക്കേറ്റംഗം ഡോ.കെ ടി ചന്ദ്രമോഹനൻ, ക്യാമ്പസ് ഡയറക്ടർ ഡോ. റിജു മോൾ, ഡോ. എ എം ശ്രീധരൻ എന്നിവർ സംസാരിച്ചു

Gallery