സംരഭക ശില്പശാല . കണ്ണൂർ സർവകലാശാല ഇന്നോവേഷൻ & ഇൻകുബെഷൻ ഫൌണ്ടേഷൻ (KUIIF ) സ്റ്റാർട്പ്പ് രംഗത്തെ വിദഗ്ദരെ പങ്കെടുപ്പിച്ചുകൊണ്ട് സംരഭക ശില്പശാല സoഘടിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, മെഷീൻ ലേണിംഗ്, പുതു തലമുറ ബാങ്കിംഗ് രീതികൾ എന്നിവ വിവിധ സേഷനുകളിലായി ചർച്ച ചെയ്തു. KUIIF വെബ്സൈറ്റ് പ്രകാശനവും ചടങ്ങിന്റെ ഭാഗമായി സoഘടിപ്പിച്ചു. വൈസ് ചാൻസിലർ ഡോ. കെ കെ സാജു ഉദ്ഘാടനം നിർവഹിച്ചു. റെഡിഫ് മെയിൽ ചെയർമാൻ എമറിറ്റസ് അജിത് ബാലകൃഷ്ണൻ, HSBC സീനിയർ വൈസ് പ്രസിഡന്റ് ഷിഹാസ് മൊയ്‌ദു എന്നിവർ മുഖ്യതിഥികൾ ആയിരുന്നു. സർവകലാശാല പൂർവ വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പുകളുമായുള്ള ചർച്ച, അനുമോദനം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു. ഡോ. യു. ഫൈസൽ, ടി കെ അനീഷ് കുമാർ. ഡോ. ടി. കെ മുനീർ, ഡോ. സിബിലപി , റീഷ്‌ന രത്നാകരൻ, ജിയാദ് സി. പി, സുജയ്ദ ജിയാദ്, റോബിൻ തോമസ് എന്നിവർ സംസാരിച്ചു.