ഭരണഭാഷാ വാരാഘോഷ സമാപന സമ്മേളനം.
കണ്ണൂർ സർവകലാശാല 2024 നവംബർ ഒന്നുമുതൽ വിവിധ കാമ്പസുകളിലായി സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷത്തിൻ്റെ സമാപന സമ്മേളനം താവക്കര സർവകലാശാല ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
മലയാളികൾ ഒരിക്കലും ഭാഷാ മൗലികവാദികളായിരുന്നില്ല. എന്നാൽ ഭാഷയെക്കുറിച്ചുള്ള ചർച്ചകൾ പലപ്പോഴും ഭാഷ ശുദ്ധമായിരിക്കണം എന്ന മൗലികതയിലേക്ക് എത്തിച്ചേരാറുണ്ട്. മലയാള ഭാഷയിൽ മുൻപ് തന്നെ സംസ്കൃതത്തിന്റെയും തമിഴിന്റെയും സ്വാധീനം ഉണ്ടായിട്ടുണ്ട്. പിൽകാലത്ത് ഇംഗ്ലീഷ് അടക്കമുള്ള വിദേശഭാഷകളുടെ സ്വാധീനവും ഉണ്ടായി. ഭാഷക്ക് ഒരു ഘടനയും വ്യാകരണവും ഉണ്ടാവണം. എന്നാൽ അത് വെള്ളം കടക്കാത്ത അറയിൽ സംരക്ഷിക്കപ്പെടേണ്ട ഒന്നല്ല. അത് വളർന്നു വികസിക്കേണ്ടതാണ്. ഈ സ്വീകാര്യതയാണ് ഇംഗ്ലീഷ് ഭാഷയുടെ വികാസത്തിന് കാരണം. വിജ്ഞാനം ആർജിക്കുന്നതിൽ മാതൃഭാഷ ഒരു കുട്ടിയെ എത്രകണ്ട് സഹായിക്കുന്നു എന്നതാണ് പ്രസക്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ സർവകലാശാല സിണ്ടിക്കേറ്റ് അംഗവും ഭരണ ഭാഷാസമിതി അധ്യക്ഷയുമായ ഡോ. സജിത പി.കെ.യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സിണ്ടിക്കേറ്റ് അംഗം. ശ്രീ.പ്രമോദ് വെള്ളച്ചാൽ, സെനറ്റ് അംഗം ശ്രീ.സാജു പി.ജെ, സർവകലാശാല യൂണിയൻ ചെയർ പേഴ്‌സൺ കുമാരി ആര്യ രാജീവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ സർവകലാശാല രജിസ്ട്രാർ പ്രൊഫ.ജോബി കെ. ജോസ് സ്വാഗതവും ജോയിന്റ് രജിസ്ട്രാർ ശ്രീ.ആർ.കെ.വിജയൻ നന്ദിയും പറഞ്ഞു. സാഹിത്യ അക്കാദമി വയലാർ അവാർഡ് ജേതാവായ ശ്രീ.അശോകൻ ചരുവിലിനെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കാമ്പസുകളിൽ നിന്നെത്തിയ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.