Date: 3rd Jan 2025 | Venue: Thavakkara
നാഷണൽ സെമിനാർ .കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസും, ഐ.ക്യു.എ.സി യും സംയുക്തമായി “ജുവനൈൽ ജസ്റ്റിസ്: ഇഷ്യൂസ്, ചലഞ്ചസ് ആൻഡ് ദി വേ ഫോർവേർഡ്” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. മദ്രാസ് ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് കെ. ചന്ദ്രു ഉദ്ഘാനം ചെയ്യ്ത പരിപാടിയിൽ ഡോ. ഷീന ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. നിലവിലുള്ള നിയമങ്ങളും അവ നടപ്പാക്കുന്ന രീതിയും തമ്മിലുള്ള അന്തരം കുട്ടികളെ പ്രതികൂലമായാണ് ബാധിക്കുന്നത് എന്ന് ജസ്റ്റീസ് ചന്ദ്രു പറഞ്ഞു. സർവകലാശാല ഐ.ക്യു.എ.സി ഡയറക്ടർ ഡോ. അനുപ് കേശവൻ, ഡോ. ജയശങ്കർ എന്നിവർ ആശംസ അർപ്പിച്ചു. ചടങ്ങിൽ ശ്രീമതി.ഷീജ ജെ സ്വാഗതവും കോളജ് യൂണിയൻ ചെയർമാൻ വിശാഖ് നന്ദിയും അർപ്പിച്ചു.