Date: 20-06-2024 |
എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർക്കുള്ള ത്രിദിന ശില്പശാലക്ക് തുടക്കമായി.
കണ്ണൂർ സർവകലാശാലയിലെ നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർമാർക്കുള്ള ത്രിദിന ശില്പശാലക്ക് ഇരിക്കൂർ എക്സീഡൂ പാർക്കിൽ തുടക്കമായി. കണ്ണൂർ സർവകലാശാലാ നാഷണൽ സർവീസ് സ്‌കീം സെല്ലിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ത്രിദിന ശില്പശാലയിൽ കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ നിന്നായി അറുപതോളം പ്രോഗ്രാം ഓഫീസർമാർ പങ്കെടുക്കും. നിറം എന്ന് പേരിട്ടിരിക്കുന്ന ത്രിദിന ശില്പശാലയുടെ ഔപചാരികമായ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് റോബർട്ട് ജോർജ് നിർവഹിച്ചു. കണ്ണൂർ സർവകലാശാലാ വിദ്യാർത്ഥി ക്ഷേമ വിഭാഗം ഡയറക്ടർ ഡോ. ടി പി നഫീസ ബേബി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന എൻ എസ് എസ് ഓഫീസർ ആർ എൻ അൻസർ, മുൻ ഐ എച് ആർ ഡി സ്റ്റേറ്റ് ഓഫീസർ അജിത്ത്സെൻ, ഡോ. പി ടി അബ്ദുൾ അസീസ്, കണ്ണൂർ മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. വേണുഗോപാൽ, ഡോ. കെ വി സുജിത്ത്, വി വിജയകുമാർ, വി ഷിജിത്ത്, മുഹമ്മദ് ജൗഹർ, എന്നിവർ വിവിധ സെഷനുകൾ കൈകാരം ചെയ്യും. ക്യാമ്പിന്റെ ഭാഗമായി 'മാലിന്യത്തിനെതിരേ എൻ എസ് എസ്' എന്ന മുദ്രാവാക്യവുമായി ഇരിക്കൂർ ടൗണിൽ പ്രോഗ്രാം ഓഫീസർമാരുടെ നൃത്താവിഷ്ക്കാരം അരങ്ങേറും. ക്യാമ്പ് ശനിയാഴ്ച വൈകിട്ട് അവസാനിക്കും.