Accessibility
Contrast
Increase Font
Decrease Font
ANNOUNCEMENTS EXAM PRESS TENDERS CAREERS RTI WhatsApp Channel K-REAP

കണ്ണൂർ സർവകലാശാല - സെന്റർ ഫോർ ക്വാണ്ടം കമ്പ്യൂട്ടിങ്

കണ്ണൂർ സർവകലാശാല - സെന്റർ ഫോർ ക്വാണ്ടം കമ്പ്യൂട്ടിങ്

Date: 09-Feb-2024

സെന്റർ ഫോർ ക്വാണ്ടം കമ്പ്യൂട്ടിങ്.അതിവേഗം  വളർന്നുവരുന്ന  ഒരു പുതിയ ശാസ്ത്രമേഖലയാണ് ക്വാണ്ടം കമ്പ്യൂട്ടിംഗ് (ക്യു സി) കമ്പ്യൂട്ടിംഗ്, വാർത്താവിനിമയം, റിമോട്ട് സെൻസിംഗ് എന്നിവയിൽ ക്ലാസ്സിക്കൽ  കംപ്യൂട്ടിങ്ങിനെയും  അതിനപ്പുറം  സൂപ്പർ കമ്പ്യൂട്ടറുകളെ പോലും  മറികടക്കുന്ന പുതിയ സാധ്യതകളാണ് ഇത് തുറന്നിടുന്നത്. ഗവേഷണം, ആരോഗ്യം, ബിസിനസ്സ്, ഭരണം, സുരക്ഷ എന്നിവയ്ക്കൊപ്പം വർദ്ധിച്ച ഗവേഷണപിന്തുണ,  സാങ്കേതിക  സഹകരണം, വിദഗ്ധ  തൊഴിലാളികളെ വികസിപ്പിക്കൽ, ബൗദ്ധിക  സ്വത്തവകാശ മേഖലകളുടെ  പുനഃക്രമീകരണം എന്നിവയ്ക്കായുള്ള ആർട്ടിഫിഷ്യൽ  ഇന്റലിജൻസ്, മെഷീൻലേണിംഗ്  ടെക്നിക്കുകൾ  ഉൾപ്പെടെയുള്ള കമ്പ്യൂട്ടേഷണൽ അൽഗോരിതങ്ങളെ പുനർനിർമ്മിക്കുന്നതിൽ ഇത് വലിയ അവസരങ്ങൾ സൃഷ്ടിക്കും. 

കണ്ണൂർ സർവകലാശാലയുടെ ഇൻഫർമേഷൻ ടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, എൻവയോൺമെന്റൽ സയൻസ്, ബയോടെക്നോളജി, സോഷ്യൽ സയൻസസ് എന്നീ പഠനവകുപ്പുകളുടെ സഹകരണത്തോടെ "സെന്റർ ഫോർ ക്വാണ്ടം കമ്പ്യൂട്ടിംഗ്” സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കണ്ണൂർ സർവകലാശാല. സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സി-ഡാക്) ബാംഗ്ലൂർ, ഐ.ഐ.ടി മദ്രാസ്,   ചെന്നൈ എന്നീ സ്ഥാപനങ്ങളുമായി ചേർന്ന് കണ്ണൂർ സർവകലാശാലയിൽ 'സെൻ്റർ ഫോർ ക്വാണ്ടം കമ്പ്യൂട്ടിംഗ്' സ്ഥാപിക്കുന്നതിനുള്ള  37.74 കോടി രൂപയുടെ  വിശദമായ സയന്റിഫിക് പ്രൊപോസൽ തയ്യാറാക്കിയിട്ടുണ്ട്. ഈ സെന്ററിന് കേന്ദ്ര സർക്കാരിന്റെ സഹായം ലഭ്യമാക്കുന്നത്തിനുള്ള ശ്രമങ്ങൾ  വൈസ്-ചാൻസിലറുടെ നേതൃത്വത്തിൽ നടന്നുവരുന്നു.  ഇതിന്റെ ഭാഗമായി   ബഹുമാനപ്പെട്ട ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് സഹമന്ത്രി ശ്രീ. രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തുകയുണ്ടായി. 

ഗവേണ-വികസന രംഗത്ത് പ്രാദേശിക അഭിരുചികൾക്ക് പരിഗണന നൽകുന്നതിനോടൊപ്പം സ്വകാര്യമേഖലയുടെയും അക്കാദമിക മേഖലയുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കാനും ഈ സെന്റററിന് സാധിക്കും.


Gallery