Date: 10th July 2024
സുധാകൃഷ്ണൻ എൻഡോവ്മെന്റ്.
2023 വർഷത്തെ സുധാകൃഷ്ണൻ എൻഡോവ്മെന്റ് കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. കെ കെ സാജു വിതരണം ചെയ്തു. സർവകലാശാലാ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിലെ പത്ത് കുട്ടികൾക്കാണ് എൻഡോവ്മെന്റ് നൽകിയത്. രജിസ്ട്രാർ ഡോ.ജോബി കെ ജോസ് സ്വാഗതം പറഞ്ഞ യോഗത്തിൽ സിൻഡിക്കേറ്റംഗം ഡോ. രാഖി രാഘവൻ അധ്യക്ഷത വഹിച്ചു. ഐ ക്യൂ എ സി ഡയറക്ടർ പ്രൊഫ. എ സാബു എൻഡോവ്മെന്റിനെക്കുറിച്ച് വിശദമായി സംസാരിച്ചു. പ്ലാനിംഗ് വിഭാഗം അസി. രജിസ്ട്രാർ ശ്രീമതി സ്വപ്ന സുകുമാരൻ നന്ദി പറഞ്ഞു.